Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Fiesta

Ernakulam

ശ്ര​ദ്ധേ​യ​മാ​യി ഫു​ട്ബോ​ൾ ഫി​യ​സ്റ്റ 2026

കോ​ത​മം​ഗ​ലം: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം വ​ലി​യ സ്ക്രീ​നി​ൽ ഒ​രു​മി​ച്ച് ആ​സ്വ​ദി​ക്കാ​ൻ കോ​ത​മം​ഗ​ല​ത്ത് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ഫി​യ​സ്റ്റ 2026 ശ്ര​ദ്ധേ​യ​മാ​യി. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ളി​ഡേ ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ക​ളി​യു​ടെ ഒ​രോ നി​മി​ഷ​വും ആ​രാ​ധ​ക​ർ ആ​വേ​ശ​മാ​ക്കി.​കോ​ത​മം​ഗ​ല​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തോ​തി​ൽ വേ​ൾ​ഡ് ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ പൊ​തു​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​ക്ക് ല​ഭി​ച്ച മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും കാ​യി​ക​രം​ഗ​ത്ത് കോ​ത​മം​ഗ​ല​ത്തെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​രും​കാ​ല​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

 

Latest News

Corehub Up